
ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായി സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിൽ പിന്നീട് ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖക്ക് സമീപമാണ് ഏറ്റമുട്ടലുകളുണ്ടായത്. അതേസമയം രജൗറിയിലും ഏറ്റുമുട്ടലുണ്ടായതായി വിവരമുണ്ട്. കുപ്വാരയിലെ താങ്ധർ സെക്ടറിൽ നുഴഞ്ഞുകയാൻ ശ്രമിച്ച ഭീകകരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കശ്മീർ പൊലീസും ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. മേഖലയിൽ തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.