‘പാവം മിണ്ടാപ്രാണികള്‍, എരിഞ്ഞടങ്ങി’; കോഴിഫാമിന് തീപിടിച്ച് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

പാലക്കാട്: മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ ഉണ്ടായതിനെത്തുടര്‍ന്ന് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ടമംഗലം അരിയൂര്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് പ്രദേശത്തുള്ളവര്‍ എത്തി. ഉടന്‍ തന്നെ അഗ്നിശമനസേനയെ വിവരം അറിയിച്ചു. അഗ്നിശമനസേന യൂണിറ്റ് ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

കനത്ത ചൂട് പ്രതിരോധിക്കാന്‍ കോഴിക്കൂടിന്റെ തകരഷീറ്റിന് താഴെ തെങ്ങോലയും കവുങ്ങിന്‍പട്ടയും ഉപയോഗിച്ച് സീലിങ് തയ്യാറാക്കിയിരുന്നു. തീ പിടിച്ചപ്പോള്‍ ഇവയൊക്കെ കത്തുകയായിരുന്നു. രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. ഇത് തീ പടരാന്‍ കാരണമായി.

അതേസമയം, പാലക്കാട് ജില്ലയിലാകെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

More Stories from this section

family-dental
witywide