ദുരന്തം വിതച്ച് കാലവർഷം, ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 38 പേർ മരിച്ചു, നടുങ്ങി ഉത്തർപ്രദേശ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 38 പേർ മരിച്ചതായി റിപ്പോർട്ട്. വിവിധ ഇടങ്ങളിൽ കനത്ത മഴക്കൊപ്പമെത്തിയ ഇടിമിന്നലാണ് സംസ്ഥാനത്ത് നാശം വിതച്ചത്. കാലവർഷം കനത്തതോടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വലയുന്നതിനിടെയാണ് മിന്നലാക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാലിനും ആറിനുമിടക്കാണ് കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും കൃഷി സ്ഥലത്ത് ജോലി ചെയ്തവരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുമാണെന്നാണ് വിവരം.

ഏറ്റവും കൂടുതല്‍ ഇടിമിന്നലേറ്റ് മരണം സംഭവിച്ചത് പ്രതാപ്ഗഡിലാണ്. 11 പേര്‍ക്കാണ് ഇവിടെ മാത്രം ജീവന്‍ നഷ്ടമായത്. സുല്‍ത്താന്‍പൂരില്‍ 7 പേർ ഇടിമിന്നലേറ്റ് മരിച്ചു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ചന്ദൗലി 6, മെയിന്‍പൂരിയില്‍ 5, പ്രയാഗ്രാജില്‍ 4, ഔറയ്യ, ഡിയോറിയ, ഹത്രാസ്, വാരണാസി, സിദ്ധാര്‍ത്ഥനഗര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും മരണം ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടുത്ത അഞ്ച് ദിവസം യുപിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

More Stories from this section

family-dental
witywide