തെരുവിൽ അടിപിടിയുണ്ടാക്കിയ മന്ത്രിപുത്രനെ പിടിച്ചു; മധ്യപ്രദേശിൽ 4 പൊലീസുകാർക്ക് കയ്യോടെ സസ്പെൻഷൻ

മധ്യപ്രദേശിലെ ഭോപ്പാലിലെ ഷാപ്പുരയിൽ ശനിയാഴ്ച രാത്രി റോഡിലുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട സംസ്ഥാന മന്ത്രി നരേന്ദ്ര ശിവാജി പട്ടേലിൻ്റെ മകനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി. തൊട്ടുപിന്നാലെ മന്ത്രിയും പരിവാരങ്ങളും പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി. കേസെടുത്ത 4 പൊലീസുകാർക്ക് കയ്യോടെ കിട്ടി സസ്പെൻഷൻ .

ശനിയാഴ്ച രാത്രി മന്ത്രി നരേന്ദ്ര ശിവാജി പട്ടേലിൻ്റെ മകൻ അഭിഗ്യാൻ പട്ടേലും കൂട്ടുകാരും സഞ്ചരിച്ച കാർ റോഡിൽ വച്ച് ഒരു പത്രപ്രവർത്തകൻ്റെ വണ്ടിയിൽ ഇടിച്ചതോടെയാണ് സംഭവ പരമ്പര ആരംഭിക്കുന്നത്. മര്യാദയ്ക്ക് വണ്ടിയോടിക്കാൻ ആവശ്യപ്പെട്ട പത്രപ്രവർത്തകനെ അഭിഗ്യാനും കൂട്ടരും ആക്രമിച്ചു. ഇതു കണ്ട നിന്ന അലിഷ സക്സേന എന്ന സ്ത്രീ അടിക്കുന്നത് തടയാൻ ചെന്നു. (അവർ തൊട്ടുത്ത് റസ്റ്ററസ്റ്റ് നടത്തുന്ന വ്യക്തിയാണ്)

ഉടനെ അവർക്കും കിട്ടി അഭിഗ്യാൻ ഗ്യാംഗിൻ്റെ തല്ല്. ഇതു കണ്ട നിന്ന അലിഷയുടെ ഭർത്താവും കൂട്ടുകാരും ഓടിയെത്തി, പിന്നെ കൂട്ടത്തല്ലായി. പൊലീസെത്തി കേസെടുത്തു. എല്ലാവരേയും സ്റ്റേഷനിലെത്തിച്ചു. സംഭവം അറിഞ്ഞ് മന്ത്രി പാഞ്ഞെത്തി. പൊലീസുകാർ അപമര്യാദയായി പെരുമാറി എന്നു മകൻ പരാതിപ്പെട്ടു. ഉടൻ കിട്ടി സസ്പെൻഷൻ. അവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിന് മന്ത്രി പുത്രനെതിനെ കേസുണ്ട്. ആക്രമണം നടത്തിയതിന് അലിഷ സക്സേനയ്ക്കും ഭർത്താവിനും എതിരെ കേസുണ്ട്.

“ഇത് അരാജകത്വമാണ്. മാധ്യമപ്രവർത്തകൻ്റെ പരാതിയിൽ മന്ത്രിയുടെ മകനെതിരെ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തില്ല. ആ യുവതിയുടെ തലയിൽ ആറ് തുന്നലുകൾ ഇട്ടിട്ടുണ്ട്, സെക്ഷൻ 307 (കൊലപാതകശ്രമം) ചുമത്തേണ്ടതായിരുന്നു. എന്നാൽ അതിനു പകരം ചെറിയ വകുപ്പാണ് മന്ത്രിയുടെ മകനും സംഘത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കുറയ്ക്കുകയും കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നത് ഈ സർക്കാരിൻ്റെ നയമായി മാറിയിരിക്കുന്നു, ”വാർത്താ ഏജൻസിയായ എഎൻഐയോട് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു.

4 Cops Suspended After registered a case against the son of a State Minister

More Stories from this section

family-dental
witywide