
ശ്രീനഗർ ജമ്മു കശ്മീരിലെ ആക്രിക്കടയിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിൽ ഉള്ള ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം അറിയില്ലെന്നും ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് മരിച്ചത്. ട്രക്കിൽനിന്ന് ഏതാനും പേർ ആക്രികൾ ഇറക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം.
സോപോർ എസ്പി ദിവ്യ ഡി സംഭവം സ്ഥിരീകരിച്ചു, “സ്ഫോടനം നടക്കുമ്പോൾ അവർ സ്ക്രാപ്പ് ഇറക്കുകയായിരുന്നു… നിർഭാഗ്യവശാൽ നാല് പേർ മരിച്ചു.”
ആക്രിക്കട സ്ഥിതി ചെയ്യുന്നത് സോപോറിലെ ഷെയർ കോളനി പരിസരത്താണ്, അവിടെ നിരവധി കുടുംബങ്ങൾ സമാനമായ ബിസിനസുകൾ നടത്തുന്നുവരാണ്.















