
സാൻഫ്രാൻസിസ്‌കോ: വാഷിംഗ്ടണിലെ സിയാറ്റിലിലുണ്ടായ വെടിവയ്പിൽ നാല് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് തലയിൽ വെടിയേറ്റ നിലയിൽ 20 വയസുള്ള ഒരു സ്ത്രീയെയും വിരലിൽ വെടിയേറ്റതായി തോന്നിക്കുന്ന 20 വയസുള്ള ഒരു പുരുഷനെയും കണ്ടെത്തിയതായി തിങ്കളാഴ്ച പുലർച്ചെ പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
പോലീസ് അന്വേഷിക്കുന്ന, 20 വയസ് പ്രായമുള്ള മറ്റൊരാളെ സ്വീഡിഷ് ഫസ്റ്റ് ഹിൽ ഹോസ്പിറ്റലിൻ്റെ പ്രവേശന കവാടത്തിൽ ഒരു വാഹനം ഇടിച്ചു വീഴ്ത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ ദേഹത്ത് വെടിയുണ്ടകളുടെ പാടുകളും ഉണ്ടായിരുന്നു. ഇടിച്ചിട്ട വാഹനത്തിലും വെടിയുണ്ടകളുടെ പാടുകൾ കണ്ടെത്തി.
പരുക്കേറ്റ മൂന്നാമത്തെയാൾ അടുത്തുള്ള കൈസർ പെർമനൻ്റ് മെഡിക്കൽ സ്ഥാപനത്തിലേക്ക് വലതു കാലിൽ വെടിയേറ്റ് മുറിവുമായി നടന്നെത്തിയതായി പൊലീസ് പറഞ്ഞു.
വെടിവെപ്പിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവർ ക്രൈം ഏരിയയിൽ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.