
ഡെൻവർ(കൊളറാഡോ): തെക്കുകിഴക്കൻ കൊളറാഡോയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെടിയേറ്റ് മരിച്ചു. ലാ ജുണ്ടയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മൂന്ന് പേരെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു കുട്ടിയുടെ മരണം സംഭവിച്ചതായി കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.
ഡെൻവറിന് 175 മൈൽ (282 കിലോമീറ്റർ) തെക്കുകിഴക്കായി 7,100 ആളുകൾ താമസിക്കുന്ന ലാ ജുണ്ടയിലെ ഒരു വീട്ടിൽ വെടിയേറ്റ നിലയിൽ മുതിർന്ന രണ്ടുപേരെയും രണ്ട് കുട്ടികളെയും കണ്ടെത്തുകയായിരുന്നുവെന്ന് കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് ബുധനാഴ്ച പറഞ്ഞു.
മുതിർന്നവർ രണ്ടുപേരും കുട്ടികളിൽ ഒരാളും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടി ഡെൻവർ-ഏരിയാ ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് മരിച്ചതെന്ന് ലാ ജുണ്ട പോലീസിനെ വെടിവെപ്പ് അന്വേഷിക്കാൻ സഹായിക്കുന്ന ബ്യൂറോ പറഞ്ഞു.
മരിച്ചത് പരസ്പരം അറിയാവുന്നവരാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് കൂട്ടിച്ചേർത്തു.