ഇക്വഡോര്‍ ജയിലില്‍ നിന്ന് 43 തടവുകാര്‍ക്കൂടി രക്ഷപ്പെട്ടു

ക്വിറ്റോ: വടക്കന്‍ ഇക്വഡോറിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ട നാല്‍പ്പത്തിമൂന്ന് തടവുകാര്‍ ഒളിവില്‍ കഴിയുന്നതായി എസ്എന്‍എഐ ജയില്‍ ഏജന്‍സി തിങ്കളാഴ്ച അറിയിച്ചു. ഇവര്‍ക്കായി സുരക്ഷാ സേന രാജ്യത്തുടനീളം തിരച്ചില്‍ നടത്തുകയാണ്.

പ്രസിഡന്റ് ഡാനിയല്‍ നോബോവ കഴിഞ്ഞയാഴ്ച രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെ 60 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 22 ക്രിമിനല്‍ ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്തിടെ നടന്ന അക്രമ സ്ഫോടനങ്ങളും, വാര്‍ത്താ ചാനലിന്റെ ലൈവ് പരിപാടിക്കിടെ തോക്കുധാരികളുടെ ആക്രമണവും, പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ ഇക്വഡോറില്‍ ഗുരുതരമായ സുരക്ഷാ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നു. ഇതിനിടെയാണ് കൂടുതല്‍ കുറ്റവാളികള്‍ ജയില്‍ ചാടിയിരിക്കുന്നത്.