
ഗാസിപുര്‍: ഉത്തര്‍പ്രദേശിലെ ഗാസിപുരിൽ വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് അപകടം. 11 കെ.വി. ഹൈടെന്‍ഷന്‍ വയര്‍ ബസിനുമുകളിലേക്ക് പൊട്ടിവീണാണ് അപകടമുണ്ടായതെന്നാണ് വിവരം. 30-ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് സൂചന. കോപാഗഞ്ചില്‍നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകി.