പെന്‍സില്‍വാനിയയില്‍ ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകള്‍ ട്രക്ക് ഇടിച്ച് മരിച്ചു

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ ഹൈവേയില്‍ ട്രാക്ടര്‍ ട്രെയിലര്‍ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകള്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കോട്ട് ടൗണ്‍ഷിപ്പിലെ മീഡിയന്‍ ബാരിയറില്‍ ഇടിക്കുകയായിരുന്നുവെന്ന് ലക്കവാന കൗണ്ടി കോറോണര്‍ തിമോത്തി റോളണ്ട് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് സ്ത്രീകള്‍ വാഹനത്തിന് പുറത്തിറങ്ങി. ഈ സമയത്ത് ട്രാക്ടര്‍ വന്നിടിക്കുകയായിരുന്നു.

അന്തര്‍സംസ്ഥാന 81 നോര്‍ത്തിലേക്ക് പോവുകയായിരുന്ന മിനിവാനില്‍ നാല് സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയുണ്ടായിരുന്ന കാറില്‍ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. അഞ്ചുപേരും അപകടത്തില്‍ കൊല്ലപ്പെട്ടു. 42-കാരിയായ ഹാര്‍വ്രിസ്റ്റ് സെബാരി, 71-കാരി ഫാത്മ അഹമ്മദ്, 56-കാരിയായ ഷാസിനാസ് മിസൂരി, 19-കാരിയായ അലീന്‍ അമീന്‍, 43-കാരിയായ ബെറിവന്‍ സെബാര എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേരും ന്യൂയോര്‍ക്കില്‍ നിന്നുള്ളവരാണ്. ഇവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് കരുതുന്നു.

അപകടത്തെത്തുടര്‍ന്ന്, ദേശീയപാതയുടെ ഭാഗം മണിക്കൂറുകളോളം അടച്ചിട്ടു. സംഭവത്തെക്കുറിച്ച് പെന്‍സില്‍വാനിയ സംസ്ഥാന പോലീസ് അന്വേഷിക്കുകയാണ്. കനത്ത മഞ്ഞിനെത്തുടര്‍ന്ന് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. തണുത്തുറഞ്ഞ താപനിലയില്‍ അപകടകരമായ റോഡുകളുടെ അവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെന്‍സില്‍വാനിയ ഗതാഗത വകുപ്പ് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു.

5 killed by tractor-trailer on I-81 near Scranton after leaving vehicles on snowy Pa. highway

More Stories from this section

family-dental
witywide