കൈചേര്‍ത്തുപിടിച്ചു, പരമാവധി പിടിച്ചുനിന്നു, എന്നിട്ടും… മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം : വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ മരിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.

ഒഴുക്കില്‍പ്പെട്ടവരില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ടവര്‍ താഴെയുള്ള റിസര്‍വോയറിലേക്ക് മുങ്ങിതാഴ്ന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

ഏഴംഗ കുടുംബത്തിലെ ഒരു പുരുഷനും സ്ത്രീയും മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയ്ക്കടുത്ത് ലോണാവാലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.