വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചു; സഹയാത്രികയുടെ പരാതി, 53-കാരന് പിഴയിട്ട് കോടതി

സിഡ്‌നി: വിമാനത്തിൽ മോശമായി പെരുമാറിയ 53കാരന് പിഴ‌‌യിട്ട് കോടതി. വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ചതിനാണ് പിഴ. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. സഹയാത്രികയുടെ പരാതി‌യെ തുടർന്ന് സിഡ്‌നിയിലെ കോടതിയാണ് ഇയാള്‍ക്ക് 600 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 32,000 ഇന്ത്യന്‍ രൂപ) പിഴയിട്ടത്.

ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍നിന്ന് സിഡ്‌നിയിലേക്ക് സർവീസ് എയര്‍ ന്യൂസിലാന്‍ഡ് വിമാനത്തിലെ യാത്രക്കാരനാണ് ഇത്തരത്തിൽ പെരുമാറിയത്. ലാന്‍ഡ് ചെയ്തശേഷം ടെര്‍മിനല്‍ ഗെയിറ്റിലേക്ക് പോകാനായി കാത്തുനിൽക്കുകയായിരുന്നു വിമാനനം. ഈ സമയത്താണ് 53-കാരനായ യാത്രക്കാരന്‍ കപ്പില്‍ മൂത്രമൊഴിക്കുകയായിരുന്നു.

സമീപത്തിരുന്ന ഹോളി എന്ന യാത്രക്കാരിയാണ് ക്രൂ അം​ഗത്തോ‌ട് സംഭവം പറഞ്ഞത്. ഹോളിയും 15 വയസുള്ള മകളും ഇരുന്ന സീറ്റിലെ വിന്‍ഡോ സീറ്റിലാണ് മൂത്രമൊഴിച്ച യാത്രക്കാരന്‍ ഇരുന്നിരുന്നത്. ഇ‌യാളുടെ പെരുമാറ്റം മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് യാത്രക്കാരി പരാതിപ്പെട്ടു. യാത്രക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

53 year old passenger urinated in landed flihjt

More Stories from this section

family-dental
witywide