ഗ്വാട്ടിമാലയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, ആളപായമില്ല

ഗ്വാട്ടിമാല: വെള്ളിയാഴ്ച രാത്രി തെക്കന്‍ ഗ്വാട്ടിമാലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ടാക്‌സിസ്‌കോ പട്ടണത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാറി രാത്രി 11:52 നാണ് (പ്രാദേശിക സമയം) ഭൂകമ്പം ഉണ്ടായത്.

രാജ്യത്തിന്റെ തെക്ക് ഭാഗത്തും തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയില്‍ നിന്ന് 45 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി യുനെസ്‌കോയുടെ ലോക പൈതൃക നഗരമായ ആന്റിഗ്വ ഗ്വാട്ടിമാലയിലും ഭൂചലനം അനുഭവപ്പെട്ടതായി ഗ്വാട്ടിമാലയിലെ സീസ്മോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.

എന്നാല്‍, ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ തലത്തില്‍ സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.

കരീബിയന്‍, കൊക്കോസ് ടെക്റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന സ്ഥലത്താണ് ഗ്വാട്ടിമാല പലപ്പോഴും ഭൂചലനത്തിന് വിധേയമാകുന്നത്. മാത്രമല്ല, ഗ്വാട്ടിമാലയുടെ 90 ശതമാനവും ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ്.

More Stories from this section

family-dental
witywide