രണ്ട് ആഴ്ചയ്‌ക്കിടെ കാലിഫോർണിയയിൽ ആറ് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു: ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ

കാലിഫോർണിയ: കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ കാലിഫോർണിയയിൽ മാത്രം ആറ് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതായി യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ. ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിന് ശേഷവും കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും, അതിനാലാണ് ഇത്തരത്തിൽ തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും റിതേഷ് ഠണ്ടൻ ആരോപിച്ചു. വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം സെനറ്റർ ഐഷ വഹാബിനെ അറിയിച്ചതായും റിതേഷ് വ്യക്തമാക്കി.

” സെനറ്റർ ഐഷ വഹാബിന്റെ ഓഫീസിന് മുന്നിൽ ഞങ്ങൾ ഇന്ന് പ്രതിഷേധ റാലി നടത്തി. അവരുമായോ അല്ലെങ്കിൽ ഓഫീസിലെ ഉദ്യോഗസ്ഥരുമായോ കൂടിക്കാഴ്ച നടത്തണം. എന്നാൽ പ്രവർത്തി ദിവസമായിരുന്നിട്ട് കൂടി അവർ ഇതിന് തയ്യാറാകുന്നില്ല. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത നടപടിയാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇവരെ പോലെയുള്ളവർക്കായി നികുതി പണം ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു,” റിതേഷ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച ക്ഷേത്രത്തിൽ നടന്ന ആക്രമണങ്ങളെ ഐഷ വഹാബ് അപലപിച്ചിരുന്നു. ഈ നാട്ടിൽ വിദ്വേഷത്തിന് ഇടമില്ലെന്നും, ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഐഷ ആവശ്യപ്പെട്ടത്.

More Stories from this section

family-dental
witywide