
ഒട്ടാവ: കാനഡയുടെ വടക്കന്‍ ഭാഗത്തുള്ള ഖനിയിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന ചെറിയ യാത്രാവിമാനം ചൊവ്വാഴ്ച പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. രക്ഷപ്പെട്ടയാളുടെ അവസ്ഥയോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
പ്രാദേശിക തലസ്ഥാനമായ യെല്ലോനൈഫിന് 320 കിലോമീറ്റര്‍ (200 മൈല്‍) തെക്കുപടിഞ്ഞാറായി ഫോര്‍ട്ട് സ്മിത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 8:50 ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഒന്റാറിയോയിലെ ട്രെന്റണിലെ ജോയിന്റ് റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ പറഞ്ഞു.
ഫോര്‍ട്ട് സ്മിത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ബുധനാഴ്ച വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
Tags:















