
ബാര്‍പേട്ട: അസമിലെ ബാര്‍പേട്ട ജില്ലയില്‍ ചൊവ്വാഴ്ച 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 17 വയസുകാരനെ അറസ്റ്റ് ചെയ്തു.
ജനുവരി 29 ന് ബാര്‍പേട്ട ജില്ലയിലെ ബാഗ്ബര്‍ മൗറിപാമില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
ഇതേ ഗ്രാമത്തിലെ ഒരു വീട്ടില്‍ ചാക്കിനുള്ളിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബാര്‍പേട്ട ജില്ലാ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പ്രവേശിപ്പിച്ചു.
ജനുവരി 26 ന് വൈകുന്നേരം വീടിന് പുറത്ത് കളിക്കുന്നതിനിടെ മകളെ കാണാതായെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബാഗ്ബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജനുവരി 29 ന് പ്രതിയുടെ വീടിന്റെ പരിസരത്ത് ചാക്കിനുള്ളിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഐപിസി സെക്ഷന്‍ 302, 210 പ്രകാരവും പോക്സോ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരവും ബാഗ്ബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.