
ന്യൂഡൽഹി: 24 മണിക്കൂറിനിടെ ദ്വീപിന് ചുറ്റും 66 ചൈനീസ് സൈനിക വിമാനങ്ങൾ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിൽ സൈനികാഭ്യാസം നടത്തുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ആകാശത്തും ചൈനീസ് നിരീക്ഷണം.
തായ്‌വാന് ചുറ്റും ദിവസേന സൈനിക സാന്നിധ്യം നിലനിർത്തുകാണ് ചൈ. 66 PLA വിമാനങ്ങളും ഏഴ് കപ്പലുകളും തായ്‌വാന് ചുറ്റും പ്രവർത്തിക്കുന്ന കണ്ടെത്തിയെന്ന് പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് വിമാനത്തിൽ 56 എണ്ണം തായ്‌വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തി മറികടന്നു. ചൈനയിൽ നിന്ന് തായ്‍വാനെ വേർതിരിക്കുന്ന ഇടുങ്ങിയ 180 കിലോമീറ്റർ ജലപാത വളരെ തന്ത്ര പ്രധാന മേഖലയാണ്.
66 Chinese aircraft surround Taiwan