ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു, 68 കാരന് 15 വർഷം കഠിന തടവും പിഴയും

പാലക്കാട്: ഒമ്പത് വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ 68 വയസ്സുകാരന് 15 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് മനിശേരി സ്വദേശി കൃഷ്ണൻകുട്ടി എന്നയാളാണ് കേസിലെ പ്രതി. വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് പട്ടാമ്പി എഫ്ടിഎഫ്സി ജഡ്ജി രാമു രമേശ്‌ ചന്ദ്ര ഭാനു വിധിച്ചത്.

പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധിയായി. അന്നത്തെ ഒറ്റപ്പാലം സബ് ഇൻസ്‌പെക്ടർ കെ ജെ പ്രവീണാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. കേസിൽ 12 സാക്ഷികളെ വിസ്തിരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.

68 year old man convicted 15 year imprisonment and fine for sexually molesting 9 year old girl

More Stories from this section

family-dental
witywide