വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും സമാധാനമില്ലാതെ ഗാസ, ഇസ്രയേല്‍ ആക്രമണത്തില്‍ 7 മരണം

ന്യൂഡല്‍ഹി: ഈജിപ്തിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടതായി വിവരം. ഗാസ സിറ്റിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. അതേസമയം, ഗാസയിലെ വെടി നിര്‍ത്തല്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ ഹമാസ് പ്രതിനിധികള്‍ ഈജിപ്തിലെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide