
സാവോപോളോ: ബ്രസീലിലെ തെക്കുകിഴക്കന്‍ മിനാസ് ഗെറൈസ് സംസ്ഥാനത്ത് ഞായറാഴ്ച ചെറുവിമാനം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.
അയല്‍രാജ്യമായ സാവോ പോളോ സ്റ്റേറ്റിലെ കാമ്പിനാസില്‍ നിന്ന് പുറപ്പെട്ട സിംഗിള്‍ എഞ്ചിന്‍ വിമാനം ആകാശത്ത് വച്ച് പൊട്ടിത്തെറിക്കുകയും ഏകദേശം 10:30 ന് (പ്രാദേശിക സമയം) ഖനന നഗരമായ ഇറ്റപേവയില്‍ തകര്‍ന്നുവീഴുകയുമായിരുന്നു.
അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
വിമാനം പുല്ലും മരങ്ങളും നിറഞ്ഞ കുന്നിന്‍ വചെരുവില്‍ തകര്‍ന്നു വീണതിന്റെയും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്രസീലിയന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
Tags:















