അഴുക്കുചാലിൽ 7 വയസുകാരിയുടെ മൃതദേഹം, ബലാത്സം​ഗം ചെയ്യപ്പെ‌ട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണം

ഗാസിയാബാദ്: മസൂരിയിലെ അഴുക്കുചാലിൽ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇഷ്ടിക കൊണ്ട് മൃതദേഹം മറച്ച നിലയിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മുതൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി മകളെ കാണാനില്ലെന്ന് മാതാപിതാക്കൾ മസൂരി പൊലീസിനെ അറിയിച്ചതായി ഡിസിപി (റൂറൽ) വിവേക് ​​യാദവ് പറഞ്ഞു. വൈകുന്നേരങ്ങളിൽ മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വീട്ടുകാരാണ് അവളെ അവസാനമായി കണ്ടത്. എന്നാൽ രാത്രിയായിട്ടും കുട്ടി വീട്ടിൽ വരാഞ്ഞപ്പോൾ മാതാപിതാക്കൾ അന്വേഷിക്കാൻ തുടങ്ങി. പ്രദേശത്തെ എല്ലാ വീടുകളും സന്ദർശിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല.

തുടർന്ന്, അവർ പോലീസിനെ സമീപിക്കുകയായിരുന്നു. അടുത്ത ദിവസം പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള അഴുക്കുചാലിൽ കണ്ടെത്തി. ബലാത്സം​ഗം ചെയ്ത ശേഷം പ്രതി അവളുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു.

7 year old girl dead body found in drainage, she was raped accused

More Stories from this section

family-dental
witywide