
ആലപ്പുഴ: ആളും ആരവവും ആര്‍പ്പുവിളികളും ഒരുങ്ങിക്കഴിഞ്ഞു. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു വള്ളകളി എത്തുന്നു. പുന്നമടയുടെ ഓളപ്പരപ്പുകളില്‍ ആവേശത്തിന്റെ തീപാറിച്ച്
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്.
രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ജലമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാസ് ഡ്രില്ലും ചുണ്ടന്‍വള്ളങ്ങളുടെ ആദ്യപാദ മത്സരങ്ങളും നടക്കും. വൈകുന്നേരം 3.45 മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.