
ചണ്ഡിഗഢ്: നൂഹിന് സമീപം എക്സ്പ്രസ് വേയില്‍ ബസിനു തീപിടിച്ച് 8 മരണം, നിരവധി പേര്‍ക്ക് പരിക്ക്. ഹരിയാനയിലെ നൂഹിന് സമീപം കുണ്ഡ്ലി-മനേസര്‍-പല്‍വാല്‍ (കെഎംപി) എക്സ്പ്രസ്വേയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് ബസിനു തീപിടിച്ച് അപകടമുണ്ടായത്. വൃന്ദാവനില്‍ നിന്ന് ഭക്തരുമായി ബസ് മടങ്ങുന്നതിനിടെയാണ് അപകടം. പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നുഹ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബസില്‍ 64 പേരുണ്ടായിരുന്നുവെന്ന് പരിക്കേറ്റ യാത്രക്കാരിലൊരാള്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.