കൊച്ചിയിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ സൈക്കിളിലെത്തിയ 8 വയസുകാരന് ദാരുണാന്ത്യം, മരം വൈദ്യുതി പോസ്റ്റിലേക്ക് മറിഞ്ഞത് ദുരന്തമായി

കൊച്ചി: മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് 8 വയസുകാരന് ദാരുണാന്ത്യം. വൈകിട്ട് ആറരയോടെ ആലുവയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പുറയാര്‍ അമ്പാട്ടുവീട്ടില്‍ നൗഷാദിന്‍റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി സൈക്കിളില്‍ എത്തിയതായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍. സൈക്കിളിൽ ഇരിക്കവെ മരം കടപുഴകി വീഴുകയും തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റ് ദേഹത്തേക്ക് മറിയുകയുമായിരുന്നു. ഇർഫാനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

More Stories from this section

family-dental
witywide