ഒക്​ലഹോമയിൽ വെള്ളപ്പൊക്കം, 6 അം​ഗ കുടുംബം സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു, എട്ടുവയസ്സുകാരിയെ കാണാനില്ല

ഒക്‌ലഹോമ: ഒക്‌ലഹോമയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന എസ്‌യുവി കാർ ഒഴുക്കിൽപ്പെട്ടു. ക്രിസ്മസ് ദിനത്തിലായിരുന്നു പ്രദേശത്തെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്നയാൾ മരിച്ചു.

ഇയാളുടെ എട്ടുവയസ്സുകാരിയെ കാണാതായി. കാറിലുണ്ടായിരുന്ന മറ്റു 4 പേരെ പൊലീസ് രക്ഷപ്പെടുത്തി. പെൺകുട്ടിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാണാതായ പെൺകുട്ടിയുടെ പിതാവും ഒക്‌ലഹോമയിലെ ഡ്യൂറന്റിലെ ഹൈസ്കൂൾ പരിശീലകനുമായ വിൽ റോബിൻസനാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡ്‌വേ വിട്ടു, യുഎസ് 75, ടെയ്‌ലർ സ്ട്രീറ്റിന് സമീപമുള്ള ഡ്രെയിനേജിൽ കുടുങ്ങി ഒഴുക്കിൽപ്പെടുകയായിരുന്നു. രാവിലെ 9.30 ഓടെയാണ് വാഹനാപകടം ഉണ്ടായത്.

8 year old missing and Father dies after car trapped in okhlohoma flood

More Stories from this section

family-dental
witywide