തമിഴ്‌നാട്ടിലെ പടക്ക ഫാക്ടറിയിൽ സ്ഫോടനം; 9 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണ ഫാക്ടറിയിൽ വൻ സ്‌ഫോടനം. അപകടത്തിൽ 9 പേർ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഉഗ്രസ്‌ഫോടനമാണുണ്ടായതെന്നും സമീപത്തുള്ള നാലുകെട്ടിടങ്ങള്‍ തകര്‍ന്നതായും പ്രദേശവാസികള്‍ പറഞ്ഞു.

വിരുദുനഗര്‍ ജില്ലയില്‍ വെമ്പക്കോട്ടൈയ്ക്ക് സമീപമുള്ള രാമുദേവന്‍പെട്ടിയിലുള്ള സ്വകാര്യ പടക്കനിര്‍മാണശാലയിലാണ് സ്ഥോടനം. സ്‌ഫോടനം മുഴുവൻ ഫാക്ടറിയെയും തകർത്തു.

ആംബുലൻസുകളും സ്ഥലത്തുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്‌സും ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

More Stories from this section

family-dental
witywide