
ഫ്ലോറിഡ: ഫ്ലോറിഡയിൽ എസ്‌യുവി കനാലിൽ മുങ്ങി 5 കുട്ടികളടക്കം 9 പേർക്ക് ദാരുണാന്ത്യം. ഫ്ലോറിഡയിലെ ബെല്ലെ ഗ്ലേഡിലെ ഹാട്ടൺ ഹൈവേയ്ക്ക് സമീപം പടിഞ്ഞാറൻ പാം ബീച്ച് കൗണ്ടിയിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടം. പത്ത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ബാക്കിയുള്ളവരെ ഹെലികോപ്ടറിലും വാഹനത്തിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് പേർ മരിച്ചതായും ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കനാലിൽ വാഹനം ഭാഗികമായി മുങ്ങിയ നിലയിലാണ് ഫയർ റെസ്‌ക്യൂ കണ്ടെത്തിയത്. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
9 dead in florida after suv plunges in to lake