
ശ്രീനഗര്‍: അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യോഗ ചെയ്യാന്‍ 9000 ശ്രീനഗറില്‍ അണിനിരക്കുന്നു. തുടര്‍ച്ചയായ മൂന്നാം തവണയും കേന്ദ്രമന്ത്രിയായതിന് ശേഷം ജമ്മു തലസ്ഥാനത്ത് എത്തിയ ബിജെപി നേതാവ് ജിതേന്ദ്ര സിംഗാണ് വിവരം പങ്കുവെച്ചത്.
ജമ്മുകാശ്മീരിലെ 20ജില്ലകളില്‍ നിന്നായി 2000 പേരെ വീതം പങ്കെടുപ്പിക്കാനായാല്‍ പോലും ഏകദേശം 50,000 ആളുകള്‍ക്ക് ല്‍ നിന്ന് ഫലത്തില്‍ യോഗ ചെയ്യാനാകുമെന്നും ഇത് സംസ്ഥാനവ്യാപകമായി സ്വാധീനം ചെലുത്തുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ (എസ്കെഐസിസി) ഇത്തരമൊരു വലിയ യോഗ സംഘടിപ്പിക്കുന്നത് എല്ലാവര്ക്കും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘യോഗ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു, അതേസമയം സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ആവേശകരമായ പങ്കാളിത്തം സമൂഹങ്ങളില്‍ യോഗയുടെ ആഴത്തിലുള്ള സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, കാഴ്ച വൈകല്യമുള്ളവര്‍ക്ക് യോഗ പഠിക്കാനും പരിശീലിക്കാനും സഹായകമാകുന്ന ജാദവ് ബ്രെയില്‍ ലിപിയില്‍ ഒരു ‘കോമണ്‍ യോഗ പ്രോട്ടോക്കോള്‍ ബുക്കും അദ്ദേഹം പുറത്തിറക്കി. യോഗയെക്കുറിച്ചുള്ള പ്രൊഫസര്‍ ആയുഷ്മാന്‍ കോമിക് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.