
ന്യൂയോർക്ക്: അമേരിക്കയിലെ 94 യുഎസ് ബാങ്കുകളിലെ ഇൻഷ്വർ ചെയ്യാത്ത നിക്ഷേപകർ നിക്ഷേപം പിൻവലിക്കാനും ബാങ്ക് റണ്ണിനും (നിക്ഷേപകർ നിക്ഷേപം ഒരുമിച്ച് പിൻവലിക്കുന്ന അവസ്ഥ) സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഫ്ലോറിഡ അറ്റ്ലാൻ്റിക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വിശകലനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഏഴ് യുഎസ് ഭീമന്മാർ ഉൾപ്പെടെയാണ് ഭീഷണി നേരിടുന്നത്. ഇൻഷുറൻസ് ചെയ്യാത്ത നിക്ഷേപങ്ങൾ മൊത്തം നിക്ഷേപങ്ങളുടെ 50% ശതമാനത്തോളം വരും. ബാങ്കുകളുടെ സ്ഥിരതയ്ക്ക് എന്തെങ്കിലും അപകടസാധ്യതയുണ്ടെന്ന് സംശയം തോന്നിയാൽ ഇൻഷ്വർ ചെയ്യാത്ത നിക്ഷേപകർ തങ്ങളുടെ ഫണ്ടുകൾ വേഗത്തിൽ പിൻവലിക്കുകയും ബാങ്കുകൾ പ്രതിസന്ധിയിലാകുകയും ചെയ്യും. ബിഎൻവൈ അടക്കമുള്ള ബാങ്കുകളാമ് പ്രതിസന്ധി നേരിടുന്നത്.
94 us banks faces bank runs threat