പരീക്ഷക്ക് പോയ ഒമ്പതാം ക്ലാസുകാരി തിരിച്ചെത്തിയില്ല, തിരുവല്ലയിൽ അന്വേഷണം ഊർജ്ജിതം; സിസിടിവി പരിശോധന

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ പെൺകുട്ടിയെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ ശേഷം കാണാനില്ലെന്നാണ് പരാതി. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയവും പിന്നിട്ടിട്ടും വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടാതായതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമാണെന്നും കുട്ടിയെ ഉടൻ തന്നെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.

9th class girl student missing from thiruvalla

More Stories from this section

family-dental
witywide