
സാഗര്‍: മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ഞായറാഴ്ച താഴത്തെ നിലയിലുള്ള വീടിന് തീപിടിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ 13 വയസ്സുകാരി മരിച്ചു. തീ പടര്‍ന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടാം നിലയിലേക്ക് തീ പടര്‍ന്നപ്പോള്‍, എയ്ഞ്ചല്‍ ജെയിന്‍ എന്ന പെണ്‍കുട്ടി താഴേക്ക് ചാടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് സിറ്റി പോലീസ് സൂപ്രണ്ട് യാഷ് ബിജോലിയ പറഞ്ഞു.
ജെയ്നും കുടുംബാംഗങ്ങളും പൂനെയില്‍ നിന്ന് നഗരത്തിലെ രാംപുര പ്രദേശത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
Tags:














