കൂട്ടുകാര്‍ തമാശ പറഞ്ഞ് ചിരിച്ചു ; 16 വയസുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച് 15 കാരന്‍

ന്യൂഡല്‍ഹി: കൂട്ടുകാര്‍ ചേര്‍ന്ന് തമാശ പറഞ്ഞു ചിരിച്ചത് ഇഷ്ടപ്പെടാതിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയിലെ ഒരു സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

കൂട്ടുകാര്‍ തമാശ പറഞ്ഞ് ചിരിച്ചത് ഇഷ്ടപ്പെടാതിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥി കത്തിയെടുത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹപാഠികള്‍ പെട്ടെന്ന് കുത്തേറ്റ കുട്ടിയെ സ്‌കൂളിലെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോകുകയും ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ വേഗത്തില്‍ ആുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Also Read

More Stories from this section

family-dental
witywide