ഡെങ്കിപ്പനി ബാധിച്ച് ഐ.സി.യുവിലായിരുന്ന 19 കാരിയെ പീഡിപ്പിച്ച് ആശുപത്രി ജീവനക്കാരനും ഡോക്ടറും

അഹമ്മദാബാദ്: ഡെങ്കിപ്പനി ബാധിച്ച 19 കാരിയെ ബലാത്സംഗം ചെയ്തതിന് അപ്പോളോ ആശുപത്രിയിലെ തൂപ്പുകാരനും ഡോക്ടര്‍ക്കും ശിക്ഷ വിധിച്ച് ഗാന്ധിനഗര്‍ ജില്ലാ കോടതി. തൂപ്പുകാരന് 7 ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

കേസില്‍പ്പെട്ട പാക്കിസ്ഥാനിയായ ഡോക്ടര്‍ രമേഷ് ചൗഹാന്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റവും വിദേശി നിയമപ്രകാരവും കേസെടുത്തു. കേസില്‍ പിടിയിലായ ഡോക്ടര്‍ ജാമ്യം ലഭിച്ചതിന് ശേഷം ഒളിവില്‍ പോകുകയായിരുന്നു.

2016 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തൂപ്പുകാരിനായ ചന്ദ്രകാന്ത് വങ്കര്‍, രോഗിയെ രണ്ടുതവണയും പാക്കിസ്ഥാനിലെ ഉമര്‍കോട്ടില്‍ നിന്നുള്ള ഡോക്ടര്‍ രമേഷ് ചൗഹാന്‍ ഒരു തവണയും ബലാത്സംഗം ചെയ്തതായി കേസില്‍ പറയുന്നു.

ഇരയുടെ പരാതിയില്‍ അദാലജ് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഇര എസ്സി/എസ്ടി വിഭാഗത്തില്‍ പെട്ട യുവതിയായതിനാല്‍ അതുമായി ബന്ധപ്പെട്ട നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്.

അഹമ്മദാബാദ് നഗരത്തില്‍ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ഉണ്ടായിരുന്നെങ്കിലും ഗാന്ധിനഗര്‍ ജില്ലയിലെ ആശുപത്രിയില്‍ അനധികൃതമായി ജോലി ചെയ്തിരുന്നയാളാണ് കേസില്‍പ്പെട്ട പാക്കിസ്ഥാനി ഡോക്ടര്‍.

സ്വകാര്യ ആശുപത്രികളില്‍ പാകിസ്ഥാന്‍ വംശജരായ ഡോക്ടര്‍മാരെ നിയമവിരുദ്ധമായി നിയമിക്കുന്നതിനെതിരെ ഈ സംഭവം വലിയ കോലാഹലം സൃഷ്ടിക്കുകയും പാക്കിസ്ഥാനില്‍ നിന്ന് മെഡിസിന്‍ ബിരുദം നേടിയെങ്കിലും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയില്ലാത്ത നിരവധി ഡോക്ടര്‍മാരെ പിരിച്ചുവിടുകയും ചെയ്തു.
അതേത്തുടര്‍ന്ന് ഡോക്ടര്‍ ചൗഹാനും ആശുപത്രിയില്‍ നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു.

ഐപിസി സെക്ഷന്‍ 376 (സി)(ഡി) പ്രകാരം ജഡ്ജി സോണി, വങ്കര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിക്ക് 2000 രൂപ പിഴയും ഇരയ്ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

More Stories from this section

family-dental
witywide