
ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികളുടെ പുതിയ എന്റോള്‍മെന്റിന് കാനഡ പ്രവിശ്യയുടെ 2 വര്‍ഷത്തെ വിലക്ക്.
കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ, 2026 ഫെബ്രുവരി വരെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നിലൊന്നിന്റെ കുറവ് വരുത്താന്‍ ഈവര്‍ഷം ആദ്യം കാനഡ് തീരുമാനമെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രി ജനുവരിയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷത്തേക്ക് മാത്രമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം എങ്ങനെയായിരിക്കണം എന്നുള്ള കാര്യം ഈ വര്‍ഷത്തിന്റെ അവസാനത്തോടെ തീരുമാനിക്കുമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.














