ആന്ധ്രയിൽ വയോധികയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

വിജയവാഡ: പ്രകാശം ജില്ലയിലെ മാര്‍ക്കപുരത്തിന് സമീപം 65കാരിയെ പീഡിപ്പിച്ച 20കാരനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. പിടിയിലായത് ദേവന്ദല കമല്‍നാഥ് എന്നയുവാവാണ്.

ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ വയോധികയുടെ മകള്‍ പീഡനത്തിനിരയായ അമ്മയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞതോടെ വയോധിക വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ദേവന്ദല കമല്‍നാഥ് എന്ന യുവാവ് ശനിയാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും രാത്രി 11 മണിക്ക് ശേഷം സുഹൃത്തുക്കള്‍ അവരുടെ വീടുകളിലേക്ക് പോയതിനു പിന്നാലെ വയോധികയുടെ വീട്ടില്‍ എത്തുകയുമായിരുന്നു. വീട്ടില്‍ സ്ത്രീ തനിച്ചായത് ശ്രദ്ധിച്ച യുവാവ് വീടിനുള്ളില്‍ കയറി വയോധികയുടെ കൈ ാലുകള്‍ കെട്ടിയിട്ട് വായില്‍ വസ്ത്രങ്ങള്‍ തിരുകി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഞായറാഴ്ച രാവിലെ തന്നെ കാണാനെത്തിയ മകളോട് യുവതി സംഭവം പറഞ്ഞു. പൊലീസ് ഗ്രാമത്തില്‍ എത്തി പരിശോധന നടത്തി. വയോധിക ചികിത്സയില്‍ തുടരുകയാണ്.

More Stories from this section

family-dental
witywide