
ഇടുക്കി: ഇടുക്കിയില്‍ ഇരുപത്തിരണ്ടുകാരനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മന്‍സൂര്‍ ഓടി രക്ഷപ്പെട്ടു. മുള്ളരിങ്ങാട് അമേല്‍തൊട്ടിയിലാണ് കാട്ടാന ആക്രമണത്തില്‍ അമര്‍ ഇലാഹി (22) മരിച്ചത്.
വൈകിട്ട് മൂന്നോടെയാണു സംഭവം. തേക്കിന്‍ തോട്ടത്തില്‍ പശുവിനെ അഴിക്കാന്‍ സുഹൃത്ത് മന്‍സൂറിനൊപ്പമാണ് അമര്‍ പോയത്. അപ്പോഴായിരുന്നു ആക്രമണം. മന്‍സൂര്‍ ഓടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.