
കൊല്ലം: കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചയ്ക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 12മണിയോടെയാണ് അപകടം നടന്നത്. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്.
കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിരയുടെ നിയന്ത്രണം തെറ്റുകയും തുടര്‍ന്നുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് തിരക്കിലേക്ക് വീണുപോകുകയുമായിരുന്നു. തുടര്‍ന്ന് വണ്ടിക്കുതിരയുടെ ചക്രം കുട്ടിയുടെ മേല്‍ കയറിയിറങ്ങിയെന്നും വിവരമുണ്ട്. കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
A 5-year-old girl lost life during temple festival













