
അനന്ത്നാഗ്: ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറ പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരം തീവ്രവാദികള്‍ രണ്ട് പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ബിഹാര്‍ സ്വദേശിയായ രാജ ഷായാണ് മരിച്ചത്.
പോലീസ് പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ടയാളുടെ കഴുത്തിലും വയറ്റിലുമാണ് മുറിവേറ്റത്. ഗുരുതരാവസ്ഥയിലായ ഷായെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം സൈന്യം പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണെന്നും അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരില്‍ ഭീകരര്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ഷോപ്പിയാന്‍ ജില്ലയിലെ പദ്പവന്‍ പ്രദേശത്ത് ഒരു പ്രാദേശിക ഗൈഡിനെ ഭീകരര്‍ ആക്രമിച്ചിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ക്കൊപ്പം പോയ ഗൈഡിനെ പ്രാദേശിക റസ്റ്റോറന്റില്‍ അത്താഴം കഴിക്കുന്നതിനിടെയാണ് ഭീകരര്‍ വെടിവെച്ചത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
A Bihari worker was shot dead by terrorists in Jammu and Kashmir’s Anantnag










