പറക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ബോയിംഗ് 757 വിമാനത്തിന്റെ നോസ് വീല്‍ നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി: അറ്റ്‌ലാന്റയില്‍ നിന്ന് പറന്നുയരാനുള്ള തയ്യാറെടുപ്പിനിടെ ഡെല്‍റ്റ എയര്‍ലൈന്‍സ് നടത്തുന്ന ബോയിംഗ് 757 ജെറ്റിന്റെ നോസ് വീല്‍ നഷ്ടപ്പെട്ടു.

ജനുവരി 20ന് രാവിലെ 11.15 ഓടെ ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍, ഡെല്‍റ്റ ഫ്ളൈറ്റ് 982 കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. ഉടന്‍തന്നെ യാത്രക്കാരെയും ലഗേജുകളും വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു.

സംഭവസമയത്ത് ഡെല്‍റ്റ ഫ്‌ലൈറ്റ് 982-ല്‍ ആകെ 172 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും ഉണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്നുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും അവരെ മറ്റൊരു വിമാനത്തില്‍ യാത്രയാക്കുകയും ചെയ്തു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിലവില്‍ വിഷയം അന്വേഷിക്കുകയാണ്. വിമാനം അറ്റകുറ്റപ്പണികള്‍ നടത്തി അടുത്ത ദിവസം സര്‍വീസ് പുനരാരംഭിച്ചു.

More Stories from this section

family-dental
witywide