
മെഹ്‌റാദ് ഹൗമാനും കുടുംബവും കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് താമസിക്കുന്നത്. അവർ മിനസോട്ടയിലേക്ക് പോകാൻ തയാറെടുക്കുമ്പോൾ അവർക്കൊരു കോൾ വന്നു. ടെറിയർ ഇനത്തിൽ പെട്ട ഒരു നായയെ കിട്ടിയിട്ടുണ്ട്. അതിന്റെ കോളറിൽ നിന്നു കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചതാണ് എന്നായിരുന്നു കോൾ. കോൾ കിട്ടിയ ഉടൻ ഹൗമാനും ഭാര്യ എലിസബത്തും വണ്ടിയെടുത്തു തിരിച്ചു. 2000 കിലോമീറ്റർ – 10 മണിക്കൂറിലേറെ കാർ ഡ്രൈവ്. ഒടുവിൽ 8 മാസം മുമ്പ് കാണാതായ അവരുടെ ഓമന പട്ടിക്കുട്ടി മിഷ്കയെ കണ്ടുമുട്ടി. മിഷ്ക എങ്ങനെ ഇത്ര ദൂരം എത്തി. ഒറ്റക്കു വന്നതല്ല എന്ന് ഉറപ്പ്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ സുന്ദരിയായി ഇരിക്കുന്നു 3 വയസ്സുള്ള മിഷ്ക. ഹൗമാനെ കണ്ടതും വലിയ സന്തോഷം പ്രകടിപ്പിച്ചു.
കഴിഞ്ഞ ജൂലൈയിൽ കാലിഫോർണിയയിലെ ഇവരുടെ ഓട്ടോഗാരേജിൽ നിന്ന് വഴിതെറ്റിപ്പോയതാണ് മിഷ്കയ്ക്ക്. അവളെ കാണാതായ ശേഷം കുടുംബം ഒരുപാട് അന്വേഷിച്ചു. കാണ്മാനില്ല എന്ന നോട്ടിസ് അവരുടെ കാറിലടക്കം പതിച്ചു. എവിടെ നിന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിൽ എവിടെ പോകുമ്പോഴും മിഷ്കയെ കെട്ടാനുള്ള ലീഷ് കൂടെ കരുതി.
അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം മിഷിഗണിലെ ഡിട്രോയിറ്റിലെ ഹാർപർ വൂഡ്സിൽ അലഞ്ഞുതിരിയുന്ന ഒരു നായയെ പൊലീസ് കണ്ടെത്തി അനിമൽ അഡോപ്ഷൻ സെസൈറ്റിയെ ഏൽപ്പിച്ചു. അവർ നായയെ പരിശോധിച്ചപ്പോൾ കോളറിൽ നിന്ന് ഉടമയുടെ ഫോൺ നമ്പർ ലഭിക്കുകയായിരുന്നു.മിഷ്കയെ ആരോ മോഷ്ടിച്ചുകൊണ്ടുപോയി വിറ്റതാണ് എന്നാണ് മിഷ്കയുടെ വീട്ടുകാർ കരുതുന്നത്.
A California dog Mishka missing since July is found in Michigan