അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ 1 ലക്ഷം രൂപയ്ക്ക് വിറ്റ് ദമ്പതികള്‍; 6 പേര്‍ അറസ്റ്റില്‍

നാഗ്പൂര്‍: അഞ്ച് ദിവസം പ്രായമായ മകനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് 1.10 ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍. മാതാപിതാക്കളടക്കം ആറുപേരെ നാഗ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് സ്‌ക്വാഡിന്റെ (എഎച്ച്ടിഎസ്) ഓപ്പറേഷനില്‍ ഇടനിലക്കാരും കുട്ടിയെ വാങ്ങിയവരുമുള്‍പ്പെടെയാണ് പിടിയിലായത്.

താനെ ജില്ലയിലെ ബദ്ലാപൂര്‍ സ്വദേശികളായ സുനില്‍ എന്ന ഭോണ്ടു ദയാറാം ഗെന്ദ്രെ (31), ഭാര്യ ശ്വേത (27), കുട്ടികളില്ലാത്ത ദമ്പതികള്‍ പൂര്‍ണിമ ഷെല്‍ക്കെ (32), ഭര്‍ത്താവ് സ്‌നേഹദീപ് ധരംദാസ് ഷെല്‍ക്കെ (45) ഇടനിലക്കാരായ നാഗ്പൂര്‍ സ്വദേശികളായ കിരണ്‍ ഇംഗ്ലെ (41), ഭര്‍ത്താവ് പ്രമോദ് ഇംഗ്ലെ (45) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ദത്തെടുക്കാന്‍ തയ്യാറായി വന്ന കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് തങ്ങള്‍ നവജാതശിശുവിനെ വിറ്റതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. നിയമപരമായ ദത്തെടുക്കല്‍ പ്രക്രിയയെ മറികടന്നായിരുന്നു പ്രതികള്‍ കുട്ടിയെ വാങ്ങിയത്.

Also Read

More Stories from this section

family-dental
witywide