വയനാടിന്റെ കണ്ണീരു തുടയ്ക്കാന്‍ സ്റ്റാലിനും; അഞ്ച് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ച് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്. കേരളത്തിന് അഞ്ച് കോടി രൂപയുടെ ധനസഹായമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച സ്റ്റാലിന്‍ ദുരന്തത്തെക്കുറിച്ച് ആരാഞ്ഞു. രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും, ഫയര്‍മാന്‍മാരുടെയും എസ്ഡിആര്‍എഫിന്റെയും ഒരു സംഘത്തെയും മെഡിക്കല്‍ സംഘത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും സഹായിക്കാന്‍ തമിഴ്നാട് നിയോഗിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.

More Stories from this section

family-dental
witywide