
ഹൂസ്റ്റണ്‍ : വീട്ടില്‍ തീ പടരുന്നതിനിടെ തന്റെ മൂത്ത രണ്ട് കുട്ടികളെയും രക്ഷിച്ച അമ്മ ഇളയ കുഞ്ഞിനെ രക്ഷിക്കാനായി വീടിനുള്ളിലേക്ക് കയറി. പക്ഷേ അമ്മയുടെ ശ്രമം വിഫലമായി. അമ്മയും കുഞ്ഞും വെന്തു മരിച്ചു.
ടെക്സാസിലെ ഒരു വീട്ടില്‍ ശനിയാഴ്ച രാവിലെയായിരുന്നു അതിദാരുണമായ സംഭവം ഉണ്ടായത്. സംഭവ സമയത്ത് 1 വയസ്സുള്ള മകനും രക്ഷപ്പെട്ട രണ്ട് കുട്ടികളും ഉള്‍പ്പെടെ മൂന്ന് കുട്ടികളുമൊത്ത് 31 കാരിയായ അമ്മ വീട്ടിനുള്ളിലായിരുന്നു. വീട്ടില്‍ തീ പടര്‍ന്നതിനെത്തുടര്‍ന്ന് മൂത്ത രണ്ടു കുട്ടികളെ സാഹസികമായി പുറത്തെത്തിച്ച അമ്മ ഒരു വയസുകാരനായ ഇളയ കുഞ്ഞിനെ രക്ഷിക്കാന്‍ വീണ്ടും വീടിനുള്ളില്‍ ആളിപ്പടരുന്ന തീ പരിഗണിക്കാതെ കടക്കുകയായിരുന്നു. പക്ഷേ ഇരുവര്‍ക്കും രക്ഷപെടാനാവാത്ത വിധം തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
Tags:















