മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ തീ പടര്‍ന്നു, ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ വെന്തു മരിച്ചു

മീററ്റ്: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനെ തുടര്‍ന്ന് വീടിന് തീപിടിച്ച് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബെഡ് ഷീറ്റിന് തീപിടിച്ചതാണ് തീ പടരാനിടയായത്.

സരിക (10), നിഹാരിക (8), സംസ്‌കര്‍ (6), കാലു (4) എന്നിവരാണ് ഈ ദൗര്‍ഭാഗ്യകരമായ അപകടത്തിന്റെ ഇരകളായത്. കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കുട്ടികളുടെ പിതാവായ ജോണി കൂലിപ്പണിക്കാരനാണ്. ഇദ്ദേഹത്തിന് നിസാര പരിക്കുകളേ ഉള്ളെങ്കിലും ഭാര്യ ബബിതയുടെ നില ഗുരുതരമാണ്.

ദാരുണമായ സംഭവത്തിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide