വിയറ്റ്നാമിലെ അപാർട്മെൻ്റിൽ തീപിടുത്തം: 14 പേർ വെന്തു മരിച്ചു

ഹനോയ്, വിയറ്റ്നാം – വിയറ്റ്നാമിലെ ഹനോയിയിൽ ഒരു ചെറിയ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പരുക്കേറ്റവർ ഹനോയി ട്രാൻസ്‌പോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. 24 താമസക്കാർ കെട്ടിടത്തിലുണ്ടായിരുന്നു. അതിൽ 7 പേർ കെട്ടിട ഉടമയുടെ കുടുംബാംഗങ്ങളായിരുന്നു. സെൻട്രൽ ഹനോയിയിലെ ഇടുങ്ങിയ ഇടവഴിയിലായിരുന്നു കെട്ടിടം, വാടകയ്ക്ക് നിരവധി മുറികൾ നൽകിയിരുന്ന ഒരു അപാർട്മെന്റായിരുന്നു.

രാത്രി 12.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് ബൈക്കുകളുടെ വിൽപനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഗാരേജായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന് മുന്നിലെ മുറ്റത്ത് നിന്നാണ് തീ പടർന്നത്. പിന്നീട് വലിയ സ്ഫോടനങ്ങളും തീപിടുത്തവുമുണ്ടായി.

A fire In An Apartment in Vietnam kills 14