
മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഇന്നലെയും ഒരു ജീവന്‍ പൊലിഞ്ഞ മൂന്നാറിനെ ഭീതിയിലാക്കി ഇന്ന് കാട്ടാനക്കൂട്ടം ഇറങ്ങി. ജനവാസമേഖലയായ മൂന്നാര്‍ കോളനിയിലാണ് ഇന്ന് രാവിലെയോടെ കാട്ടാനക്കൂട്ടം ഇറങ്ങിയത്.
ഭീതിയിലായ നാട്ടുകാര്‍ ബഹളംവച്ചാണ് ആനകളെ വനമേഖലയിലേക്ക് തുരത്തിയത്. ഈ മേഖലയില്‍ ഇന്നലെയും കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. ആന ജനവാസമേഖലയോട് ചേര്‍ന്ന് തമ്പടിച്ചിരിക്കുകയാണ്. ആയിരത്തോളം കുടുംബങ്ങളാണ് മൂന്നാര്‍ കോളനിയില്‍ താമസിക്കുന്നത്.
സ്ഥലത്ത് വനംവകുപ്പിന്റെ വാച്ചര്‍മാരെത്തുകയും ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇന്ന് മൂന്നാറില്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ സുരേഷ് കൊല്ലപ്പെട്ടതില്‍ മൂന്നാറില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരുമാസത്തിനിടെ മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സുരേഷ്.