
തിരുവനന്തപുരം: മുന്‍കാല റെക്കോര്‍ഡുകളെ ഭേദിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകിട്ട് മൂന്നിന് ചേരും. കൊടുംചൂടില്‍ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര യോഗം.
വൈദ്യുതി, ധനകാര്യ മന്ത്രിമാരും കെഎസ്ഇബി ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയും ലോഡ് ഷെഡിംഗും ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് ആവശ്യപ്പെടും. കൂടാതെ, രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
തിങ്കളാഴ്ച സംസ്ഥാനത്ത് 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. മാര്‍ച്ചില്‍ തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് ചരിത്രത്തിലാദ്യമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു ഇതിനുമുമ്പ് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലെത്തിയത്. അന്ന് 10.3 കോടി യൂണിറ്റാണ് സംസ്ഥാനം ഉപയോഗിച്ചത്.
അതേസമയം, സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ പ്രവചന പ്രകാരം ഞായറാഴ്ച വരെ സംസ്ഥാനത്ത് 9 ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. താപനില ഉയരുന്നതനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കാര്യമായ വ്യത്യാസം വരും.
A high-level meeting called by the Chief Minister today















