എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സി ബസ് പിക് അപ് വാനിലേയ്ക്ക് ഇടിച്ചു കയറി; ഡ്രൈവറെ പുറത്തെടുത്തത് ഫയര്‍ഫോഴ്‌സെത്തി

മലപ്പുറം: മലപ്പുറം എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

തൃശൂര്‍ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിര്‍ ദിശയില്‍ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി ബസ് പിക് അപ് വാനിലേയ്ക്ക് ഇടിച്ചു കയറിയതോടെ പിക് അപ് വാന്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. പിന്നീട് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പുറത്തെടുത്തത്.

അതേസമയം, പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

More Stories from this section

family-dental
witywide