തമിഴ്‌നാട്ടില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തേനി: തേനിക്ക് സമീപം മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. തേനിയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.

ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഡിണ്ടുഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം വിദ്യാര്‍ത്ഥിനിയെ ഉപേക്ഷിക്കുകയായിരുന്നു. അവശയായ പെണ്‍കുട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ഡിണ്ടിഗല്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide