
ഡാളസ്: ഡാളസില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവിനു ദാരുണാന്ത്യം. ആലപ്പുഴ ജില്ലയില്‍ കൃഷ്ണപുരം കാപ്പില്‍ കിഴക്കേതില്‍, ആലുംമൂട്ടില്‍ നഗരൂര്‍ വീട്ടില്‍ രാജന്‍ – വല്‍സമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് സഭാ അംഗമാണ്. ആമസോണ്‍ ജീവനക്കാരനായിരുന്നു.
ആരന്‍ ഏബ്രഹാം ആണ് ഏക സഹോദരന്‍. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് മെസ്‌കിറ്റിലുള്ള ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടക്കും.